തൃശൂർ പൊന്നാനി കോൾ വികസന പദ്ധതി പ്രവർത്തികൾ അവലോകനം ചെയ്തു
റീബിൽഡ് കേരള ഇനിഷ്യേറ്റിവ് (RKI) പദ്ധതി പ്രകാരം തൃശൂർ -പൊന്നാനി കോൾ വികസന പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. നിയമസഭാ കോൺഫറൻസ് ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, പദ്ധതി നടപ്പിലാക്കുന്ന നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ, കൃഷി എൻജിനീയറിങ് വിഭാഗം, കെ.എസ്.ഇ.ബി., കെയ്കോ എന്നീ വകുപ്പ്/ഏജൻസികൾ സംയുക്തമായി ആകെ 298.38 കോടിയുടെ സമഗ്ര പദ്ധതികളാണ് നടപ്പിലാക്കുന്നത്.