6 lakh financial assistance to the dependents of those who died in the disaster

ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ ധനസഹായം

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ ധനസഹായം നൽകുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആശ്രിതരുടെ പട്ടിക ഉടൻ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ദുരന്തത്തിൽ 60 ശതമാനം അംഗവൈകല്യത്തോടെ പരിക്ക് പറ്റിയവർക്ക് പ്രത്യേക സാമ്പത്തിക സഹായമായി 75000 രൂപുയം, ഗുരുതരമായി പരിക്ക് പറ്റിയവർക്ക് 50000 രൂപയും സഹായ ധനമായി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തിൽ പെട്ടവരുടെ താത്കാലിക പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടു പിടിച്ച് 6000 രൂപ വാടക നൽകി അവരെ പുനരധിവസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഓർഡർ 
GO MS NO 8 2024 DMD NEXT OF KIN (1)