ദേശീയ കോണ്‍ക്ലേവ് “ഭൂമി “ജൂണ്‍ 25 മുതല്‍ 28 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെടുന്നു
നമ്മുടെ ഭൂമിയുടെ സ്മാര്‍ട് ലാന്‍ഡ് ഗവേണനന്‍സ്സ് പ്രമേയമാക്കി കേരള സര്‍ക്കാരിന്‍റെ റവന്യൂു വകുപ്പും , സര്‍വെ, ഭൂരേഖാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കോണ്‍ക്ലേവ് “ഭൂമി “ജൂണ്‍ 25 മുതല്‍ 28 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെടുന്നു.
ജൂണ്‍ 25 ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ജൂണ്‍ 26,27 ദിവസങ്ങളില്‍ കോവളത്തെ ഉദയ് സമുദ്ര ഹോട്ടലില്‍ വെച്ച് കോണ്‍ക്ലേവും ജൂണ്‍ 28 ന് ഫീല്‍ഡ് സന്ദര്‍ശനവും നടക്കും.ഭൂമി ദേശീയ കോണ്‍ക്ലേവിന്റെ ലോഗോ പ്രകാശനം വൈകുന്നേരം തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിര്‍വ്വഹിച്ചു .