നാലാം വാര്‍ഷീകം ആഘോഷിക്കുമ്പോള്‍ മറ്റൊരു ചരിത്രം കൂടി
ഈ സര്‍ക്കാര്‍ അതിന്‍റെ നാലാം വാര്‍ഷീകം ആഘോഷിക്കുമ്പോള്‍ മറ്റൊരു ചരിത്രം കൂടി രേഖപ്പെടുത്തുകയാണ്. 2 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന ഒരു സര്‍ക്കാര്‍ എന്ന നേട്ടം കൈവരിക്കുകയാണ്. തുടര്‍ച്ചയായ 9 വര്‍ഷം കൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ 4 ലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കുന്ന ചരിത്ര മൂഹൂര്‍ത്തം.
എല്ലാവര്‍ക്കും ഭൂമി എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേരളം മുന്നേറുകയാണ്. അതിന് കരുത്ത് പകരുന്നത് ഇടതുപക്ഷത്തിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ്.