Puttur pound road rehabilitation started

പുത്തൂർ പൗണ്ട് റോഡ് പുനരുദ്ധാരണം ആരംഭിച്ചു
പുത്തൂർ കായൽ ടൂറിസം പദ്ധതിക്കടക്കം മുതൽക്കൂട്ടാവുന്ന പുത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പൗണ്ട് റോഡ് പുനരുദ്ധാരണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. പൗണ്ട് റോഡ് മുതൽ കരിമ്പിൻചിറ വരെ രണ്ട് കിലോമീറ്ററോളം ദൈർഘ്യത്തിലാണ് പുനരുദ്ധാരണം നടത്തുന്നത്.
പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ കായൽ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതോടൊപ്പം ഈ പ്രദേശത്തെ വികസനത്തിന് മുതൽക്കൂട്ടാവുന്നതാണ് പൗണ്ട് റോഡ് വികസനം.