പ്രകൃതി വ്യതിയാനങ്ങൾ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെകുറിച്ച് പ്രാദേശിക തലത്തിൽ പഠിക്കുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമുള്ള അന്താരാഷ്ട്ര കോൺഫറൻസ് നടന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയവും വിപുലവുമായ അന്വേഷണം നടത്തി കേരളത്തിൻ്റെ പരിസ്ഥിതിക സവിശേഷതകൾക്കനുസരിച്ച് പദ്ധതികൾ നടപ്പാക്കാനുള്ള അന്വേഷണമാണ് കോൺഫറൻസ് . പ്രകൃതി ദുരന്തങ്ങൾ പരിശോധിച്ച് പ്രതിവിധികൾ നടപ്പാക്കുന്നതിനായി എല്ലാവർഷവും സെമിനാർ സംഘടിപ്പിക്കും. ഇടിമിന്നൽ ദുരന്തങ്ങളെകുറിച്ച് പഠനം നടത്താനും നിർദേശിച്ചു.