മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം അന്തിമ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍. ടൗണ്‍ഷിപ്പിലേക്ക് അര്‍ഹരായവരുടെ രണ്ടാംഘട്ട 2 ബി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ 73 ഗുണ ഭോക്താക്കളാണ് ലിസ്റ്റിലുള്‍പ്പെട്ടത്. കരട് 2 ബി പട്ടികയില്‍ ഉള്‍പ്പെട്ട 70 ഗുണഭോക്താക്കളും പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളുടെയും അപേക്ഷയുടെയും അടിസ്ഥാനത്തില്‍ കണ്ടെത്തിയ മൂന്ന് ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ ആകെ 73 ഗുണഭോക്താക്കളുമാണ് പട്ടികയിലുള്‍പ്പെട്ടത്.
ടൗണ്‍ഷിപ്പിലേക്കായുള്ള ആദ്യ ഗുണഭോക്തൃ പട്ടികയില്‍ 242 പേരും രണ്ടാംഘട്ട 2 എ പട്ടികയില്‍ 87 പേരും രണ്ടാംഘട്ട 2-ബി ലിസ്റ്റില്‍ 73 പേരും ഉള്‍പ്പെടെ 402 ആളുകളാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. പൊതുജനങ്ങള്‍ക്ക് അന്തിമ 2 ബി പട്ടിക കളക്ടറേറ്റ്, മാനന്തവാടി ആര്‍ഡിഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, ജില്ലാ ഭരണകൂടത്തിന്റയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്‌സൈറ്റുകളിലും പരിശോധിക്കാം.