1,80,887 licenses issued in the state

സംസ്ഥാനത്ത് നൽകിയത് 1,80,887 പട്ടയങ്ങൾ

തൊടിയൂർ- മേലില സ്മാർട്ട് വില്ലേജ് ഓഫീസുകൾക്ക് തറക്കലിട്ടു

കഴിഞ്ഞ മൂന്നര വർഷ കാലത്തിനിടയിൽ 1,80,887 പേർക്ക് പട്ടം നല്കാൻ കഴിഞ്ഞത് ഭൂപരികരണത്തിനു ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ മുന്നേറ്റമാണ്. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്ന പദ്ധതി പ്രകാരം ജില്ലയിലെ തൊടിയൂർ, മേലില വില്ലേജ് ഓഫീസുകളുടെ നിർമാണം ഉദ്ഘാടനം ചെയ്തു.
26 സ്മാർട്ട് വില്ലേജ് ഓഫീസുകൾക്ക് ആണ് ഇന്ന് സംസഥാനത്തുടനീളം ശിലാസ്ഥാപനം നടത്തുന്നത്. ഓരോ നിയോജകമണ്ഡല അടിസ്ഥാത്തിൽ പട്ടയ അസംബ്ലി നടത്തി പരാതികൾ പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തി ആറുമാസത്തെ ഇടവേളകളിൽ അദാലത്തുകൾ സംഘടിപ്പിച്ചതിലൂടെയാണ് ഇത്രയും അധികം പട്ടയങ്ങൾ കുറ്റമറ്റ രീതിയിൽ നല്കാൻ കഴിഞ്ഞത്. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖകളും സ്മാർട്ട് എന്ന മുദ്രാവാക്യത്തിലൂടെ ഭൂപരിഷ്‌കരണ നിയമത്തിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ് സർക്കാർ. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകൾ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്തി പുതിയ സാങ്കേതികവിദ്യയുടെ ഏകോപനത്തോടെ ആധുനികവൽക്കരിക്കുകയാണ്. നടപടിക്രമങ്ങളിൽ വേഗതയും സ്വകാര്യതയും ഇതിലൂടെ കൈവരിക്കാൻ സാധിക്കുന്നു.