In 2023, the revenue department will become a fully digitized department

റവന്യൂ വകുപ്പിന്റെ മുഴുവൻ ഓഫീസുകളെയും കൂട്ടിച്ചേർത്ത് 2023ൽ റവന്യൂ വകുപ്പ് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ വകുപ്പായി മാറ്റും. വില്ലേജിൽ നൽകുന്ന ഒരു പരാതി അതിവേഗം റവന്യൂ സെക്രട്ടറിയേറ്റിൽ വരെ എത്തും വിധം സമ്പൂർണ്ണമായ ഡിജിറ്റലൈസേഷനാണ് ലക്ഷ്യം വെക്കുന്നത്. സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആരംഭിച്ച് അതിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വരികയാണ്.

റവന്യൂ വകുപ്പ് അടുത്ത വർഷത്തോടെ ഇ-സാക്ഷരതയിലേക്ക് മാറും. സാധാരണക്കാർക്ക് സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിനായി ഓൺലൈൻ അപേക്ഷ നൽകാൻ ഒരു വീട്ടിൽ ഒരാളെയെങ്കിലും സാങ്കേതിക സാക്ഷരത പഠിപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തും. ഉപഭോക്തൃ സൗഹൃദ ആപ്പുകളും ഇതിനായി ഉപയോഗിക്കും. നാലുവർഷക്കാലം കൊണ്ട് കേരളത്തിലെ മുഴുവൻ വില്ലേജുകളും സമ്പൂർണ്ണായി ഡിജിറ്റലാക്കുന്നതിന്റെ നടപടിക്രമങ്ങളും വേഗത്തിലാക്കും.

ഇന്ത്യയിൽ ആദ്യമായി യുണീക്ക് തണ്ടപ്പേർ നൽകുന്ന സംസ്ഥാനമായി കേരളം മാറും. തണ്ടപ്പേരും ആധാരും കൂട്ടിയോജിപ്പിക്കുന്ന പക്രിയ നടന്നുകൊണ്ടിരിക്കയാണ്. കേരളത്തെ നാലു മേഖലകളാക്കി തിരിച്ച് താലൂക്ക് ലാന്റ് ബോർഡുകളുടെ ചുമതല ഡെപ്യൂട്ടി കലക്ടർമാരെ ഏൽപ്പിക്കുന്നതും 1977 ന് മുമ്പ് കുടിയേറിയവർക്ക് വനഭൂമിയുടെ ലഭ്യമായ അവകാശം വെച്ച് നൽകുവാനുള്ള ആലോചനയിലുണ്ട്.