റവന്യൂ വകുപ്പിനെ ആശ്രയിച്ചെത്തുന്ന ചെറുതും വലുതുമായ എല്ലാ അപേക്ഷകൾക്കും അതിവേഗം തീർപ്പ് കൽപ്പിച്ച് കൂടുതൽ ജനകീയമാക്കുകായും വകുപ്പിനെ കൂടുതൽ സുതാര്യമാക്കി അഴിമതിരഹിതമാക്കുകയുമാണ് വകുപ്പിന്റെ ലക്ഷ്യം.
കഴിഞ്ഞ ഗവൺമെന്റിന്റെ അഞ്ചുവർഷ കാലയളവിൽ 1,71,000 പട്ടയങ്ങൾ വിതരണം ചെയ്തു. ഇത്തവണ കേരളത്തിലെ തീരദേശം ഉൾപ്പെടെ സർവ്വേ നടപടികൾ അതിവേഗം പൂർത്തീകരിച്ച് ഒരു വർഷക്കാലയളവിൽ 54,535 പട്ടയങ്ങളാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സാധാരണക്കാരെയും ഭൂഉടമകളാക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമത്തിലാണ് റവന്യൂ വകുപ്പ്. അതിനായാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി കൂടുതൽ ജനകീയമാക്കുന്നത്.
ഈ വർഷം 24 പുതിയ വില്ലേജ് ഓഫീസുകളാണ് നിർമ്മാണം പൂർത്തിയാകുന്നത്. കെട്ടിടം സ്മാർട്ട് ആകുന്നതിനോടൊപ്പം സേവനങ്ങളും സേവനം നൽകുന്നവരും സ്മാർട്ട് ആകണം. പുതിയ കാലത്തിനനുസരിച്ച് മാറ്റം ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് ലക്ഷ്യം
ഭിന്നശേഷി സൗഹൃദമായ അഴീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസിനായി 44 ലക്ഷം രൂപയാണ് ചിലവഴിച്ചത്. റവന്യൂ വകുപ്പ് സമർട്ടും ജനകീയവുമാകുന്നതിന്റെ ഭാഗമായി അഴീക്കോട് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് തുറന്നു.