കെ.റെയിൽ പദ്ധതിക്കായി കല്ലിട്ടതിൻറെ പേരിൽ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനോ കരം അടയ്ക്കുന്നതിനോ യാതൊരു തടസവുമില്ല. ഭൂമിക്ക് കരമടയ്ക്കാൻ സാധിക്കുന്നില്ല എന്ന പ്രചരണം തെറ്റാണ്. ഇത്തരത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻറെ ഭാഗത്തുനിന്നും നീക്കമുണ്ടായാൽ കർശന നടപടി സ്വികരിക്കും. കേന്ദ്ര റെയിൽ ബോർഡിൻറെ അനുമതിയ്ക്ക് ശേഷം മാത്രമേ ഇനി തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. പദ്ധതിയുടെ സർവേയ്ക്ക് വേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിച്ചിട്ടുണ്ട്. ഇവരെ മറ്റ് പദ്ധതികൾക്കായി നിയോഗിച്ചു.കെ റെയിലിൽ വിശദീകരണവുമായി സർവേ നടപടികൾക്കായി കെ റെയിൽ റവന്യൂ വകുപ്പിന് കണ്ടിജൻസി ചാർജായി 20 കോടിയിൽ 50 ലക്ഷം രൂപ അടച്ചിട്ടുണ്ട്. ഇതിൽ 8. 52 കോടി രൂപ ചെലവഴിച്ചു. സാമൂഹിക ആഘാത പഠനത്തിനുവേണ്ടിയാണ് ഈ തുക ചെലവഴിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം വരാതിരിക്കാനാണ് സാമൂഹികാഘാത പഠനം നടത്തിയത്. അനുമതിക്ക് മുൻപ് നടത്തുന്ന പഠനമാണ് നടത്തിയത്. എല്ലാ വികസന പദ്ധതികളിലും ഇങ്ങനെ തന്നെയാണ് പ്രവർത്തനം നടത്തുന്നത്.സർവേ നടത്തി കുറ്റി സ്ഥാപിച്ചത് സാമൂഹിക പഠനത്തിൻറെ ഭാഗമായി ഭൂമി നിശ്ചയിക്കുന്നതിന് വേണ്ടിയാണ്. അതിരടയാള കല്ല് ഭൂമി ഏറ്റെടുക്കാനുള്ള കുറ്റിയടിക്കലല്ല. ഭൂമി അളക്കാനുള്ള കല്ലുകൾ മാത്രമാണവ. ഒരു സെൻറ് ഭൂമി പോലും പദ്ധതിക്കായി എടുത്തിട്ടില്ല.