പണം കൊടുത്ത് ഭൂമി ഏറ്റെടുക്കുന്നതിന് പകരം നഷ്ടപ്പെടുന്നവ പുനസൃഷ്ടിച്ചു നൽകും
തൃശ്ശൂർ ജില്ലയിലെ പീച്ചി റോഡ് ജംഗ്ഷനിൽ മലയോര ഹൈവേയുടെ ആദ്യഘട്ട നിർമാണം ആരംഭിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നിർമ്മാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമാനമായാണ് മലയോര ഹൈവേയുടെയും നിർമാണം. ഓരോ ജില്ലയും ഓരോ റീച്ചുകൾ ആയി പരിഗണിച്ചുകൊണ്ടാണ് കരാർ നൽകിയിരിക്കുന്നത്. പണം കൊടുത്ത് ഭൂമി ഏറ്റെടുക്കുന്നതിന് പകരം ആളുകൾക്ക് നഷ്ടപ്പെടുന്നവ പുന സൃഷ്ടിച്ചു നൽകി കൊണ്ടാണ് മലയോര ഹൈവേ നിർമ്മാണം വിഭാവനം ചെയ്യുന്നത്.
നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ കുടിവെള്ളം, കേബിൾ, വൈദ്യുതി തുടങ്ങിയ ആവശ്യങ്ങൾക്കായി റോഡ് കുത്തിപ്പൊളിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം നടപടികൾ ഒഴിവാക്കാനായി യൂട്ടിലിറ്റി ഷിഫ്റ്റിംഗ് നടത്താനായി വാട്ടർ അതോറിറ്റിയ്ക്ക് 88 ലക്ഷം രൂപയും കെഎസ്ഇബിയക്ക് 13 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. പീച്ചിയിൽ നിന്ന് വെലങ്ങന്നൂരിലൂടെ കടന്ന് ചെന്നായി പാറ, മാന്നാമംഗലം, മരോട്ടിച്ചാൽ വഴി ആമ്പല്ലൂർ മണ്ഡലത്തിൽ പ്രവേശിക്കേണ്ട റോഡിനാണ് തുടക്കം ആയിരിക്കുന്നത്.