ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യ കെട്ടിടം നിർമിച്ചു
തിരുവനന്തപുരം പി ടി പി നഗറിൽ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിൽ ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യ കെട്ടിടമായ ‘അമേസ് 28’ നിർമിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐ ഐ ടി രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വാസ്ത പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി 28 ദിവസം കൊണ്ടാണ് നിർമ്മിതി കേന്ദ്രം കാമ്പസിൽ മാതൃകാ കെട്ടിടം നിർമ്മിച്ചത്.
തിരുവനന്തപുരം വാഴമുട്ടത്ത് ആറ് ഏക്കറിൽ നാഷണൽ ഹൗസിംഗ് പാർക്ക് നിർമ്മിക്കാൻ ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയായി. വിവിധ രൂപകല്പനയിലുള്ള 40 ഓളം നിർമ്മിതികൾ ഉൾക്കൊള്ളുന്ന നാഷണൽ ഹൗസിംഗ് പാർക്കിൽ എല്ലാവിധ നിർമ്മാണ സാമഗ്രികളും പരിചയപ്പെടുത്താൻ സൗകര്യങ്ങൾ ഉണ്ടാകും. നിർമാണ സാമഗ്രികൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ എല്ലാ ജില്ലകളിലും കലവറ സംവിധാനം ശക്തിപ്പെടുത്തും. മൊബൈൽ ക്വാളിറ്റി ലാബ് സൗകര്യവും ഉണ്ടാകും.