ഇടുക്കി ബൈസൺ വാലി വില്ലേജിൽ ചൊക്രമുടി ഭാഗത്ത് ഉൾപ്പെട്ട ഭൂമി അനധികൃതമായി കൈയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന പരാതിയിൽ അടിയന്തിര ഇടപെടൽ നടത്തിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ഉത്തരവിട്ടു. ഭൂമി കയ്യേറിയതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ ഭൂമി തിരിച്ചു പിടിക്കും. വ്യാജ പട്ടയങ്ങൾ കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷം തുടർ നടപടി സ്വികരിക്കും.