Kovid dies ..... Fund distribution begins.

കോവിഡ് മരണം….. ധനസഹായ വിതരണം ആരംഭിച്ചു.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം റിലീസ് വെബ്സൈറ്റിലൂടെ അപേക്ഷിച്ചവർക്ക് നൽകി തുടങ്ങിയതായി റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സ്വീകരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപയാണ് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നത്. സമർപ്പിച്ച അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും വെബ്സൈറ്റിൽ ലഭ്യമാണ്.