The digital survey will be completed in four years

സർവേ സഭകളടക്കമുള്ള പരിപാടികളിലൂടെ, പൊതുജന അഭിപ്രായ രൂപീകരണത്തിലൂടെയും പങ്കാളിത്തത്തോടെയും ഡിജിറ്റൽ സർവേ നാല് വർഷത്തിനുള്ളിൽ സമയ ബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തിൽ ആദ്യമായി ഭൂമി സെറ്റിൽമെന്റ് രേഖകൾ തയ്യാറാക്കുന്നതിനുള്ള  നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

നിലവിലുള്ള ഭൂരേഖകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും ഭൂമി കൈകാര്യം ചെയ്യുന്നതിനുമുള്ള ഏകീകൃത പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനുമായാണു സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേയ്ക്കു സർക്കാർ തുടക്കം കുറിച്ചത്. വിവരങ്ങൾ, ഭരണനിർവഹണം, നിയന്ത്രണം, ഉപയോഗം, ഭൂവിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി വെബ് ജി ഐ എസിനൊപ്പം ക്ലൗഡ് അധിഷ്ഠിത ഓൺലൈൻ മാപ്പിംഗ്, മാനേജ്മെന്റ് സോഫ്റ്റ്വെയർ എന്നിവയിലൂടെ നിയന്ത്രിക്കുന്ന, തുടർച്ചയായി പ്രവർത്തിക്കുന്ന റഫറൻസ് സ്റ്റേഷനുകൾ, ആർടികെ-റോവർ, ആർ-ഇടിഎസ് മെഷീനുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ എന്നിവയും സർവേക്കായി ഉപയോഗിക്കുന്നു. 200 വില്ലേജുകളിലെ ആദ്യഘട്ട ഡിജിറ്റൽ സർവേയോടെയാണ് ദൗത്യം ആരംഭിച്ചത്.

റവന്യൂ, രജിസ്‌ട്രേഷൻ, സർവേ എന്നീ വിവിധ വകുപ്പുകളുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സേവനങ്ങളെ സംയോജിപ്പിച്ച് സമന്വയിപ്പിച്ച് ഒരു പ്ലാറ്റ് ഫോം എന്നതിനാണ് ഗവൺമെന്റ് പരിഗണന നൽകുന്നത്. ഭൂവുടമകൾക്ക് ആധികാരിക ഭൂരേഖ നൽകുന്നതിനുള്ള ലാൻഡ് സൈറ്റിൽമെന്റ് ആക്ട് ആവശ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് ആധുനിക ഭൂ ഭരണ നിർവഹണ വിഷയത്തെക്കുറിച്ചുള്ള സിമ്പോസിയത്തിന് തുടക്കം കുറിക്കുന്നത്.