There will be a popular movement in the distribution of the belt

*അർഹമായ മുഴുവൻ പട്ടയ അപേക്ഷകളും 2023ഓടെ തീർപ്പാക്കും
*ജില്ലയിലെ പട്ടയവിതരണ പുരോഗതി വിലയിരുത്താൻ ഉന്നതതല യോഗം

പട്ടയ വിതരണത്തിന്റെ കാര്യത്തിൽ ജനകീയ മുന്നേറ്റം സൃഷ്ടിക്കും. പട്ടയത്തിനായി ലഭിച്ച അപേക്ഷകളിൽ അർഹരായ മുഴുവൻ പേർക്കും കാലതാമസമില്ലാതെ പട്ടയം ലഭ്യമാക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.

പട്ടയ വിതരത്തിന്റെ കാര്യത്തിൽ റെക്കോഡ് നേട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിച്ചത്. ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചു. ഇത്തവണ പരമാവധി പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്യാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ലഭ്യമായ മുഴുവൻ പട്ടയ അപേക്ഷകളും അടുത്ത വർഷത്തോടെ തീർപ്പുകൽപ്പിക്കും.

ജില്ലകളിൽ വിതരണം ചെയ്യാൻ ബാക്കിയുള്ള മുഴുവൻ പട്ടയങ്ങളുടെയും തടസ്സങ്ങൾ നീക്കി അവ വിതരണത്തിന് സജ്ജമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും. ജില്ലകളിൽ തീർപ്പാക്കാൻ ബാക്കിയുള്ള അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അദാലത്തുകൾ നടത്തും. വിവിധ ഇനം പട്ടയ അപേക്ഷകൾ തരം തിരിച്ച് പ്രത്യേകമായി തീർപ്പുകൽപ്പിക്കുന്നതിന് നോഡൽ ഓഫീസർമാരെ നിയമിക്കും. വിവിധ കാരണങ്ങളാൽ സ്‌റ്റേ നിലനിൽക്കുന്ന പട്ടയങ്ങൾ കണ്ടെത്തി തീർപ്പ് കൽപ്പിക്കുന്നതിന് വില്ലേജ് അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ച് അദാലത്തുകൾ നടത്തും.