School poultry club project started in the district

സ്കൂൾ കുട്ടികളിൽ മൃഗപരിപാലനത്തിനുള്ള താല്പര്യം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾ പൗൾട്രി ക്ലബ്‌ പദ്ധതിക്ക് പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഗവ. എൽപി സ്കൂളിൽ തുടക്കമായി.

കൃഷിയിലും മൃഗസംരക്ഷണത്തിലും കുട്ടികളിൽ താല്പര്യമുണർത്തുക, സഹജീവി സ്നേഹം വളർത്തുക, മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി അഞ്ചാം ക്ലാസ്സ്‌ മുതലുള്ള 50 കുട്ടികൾക്ക് അഞ്ച് ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി കൈമാറും. ജില്ലയിൽ 55 സ്കൂളുകളിൽ പദ്ധതിയുടെ ഭാഗമായി യൂണിറ്റുകൾ രൂപീകരിക്കും.