ഉദയപുരം കോളനി നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി
പാണഞ്ചേരി പഞ്ചായത്തിലെ ഉദയപുരം കോളനിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പീച്ചി മുതൽ കണ്ണാറ വരെയുള്ള പ്രദേശങ്ങളിൽ വലിയ വികസന മുന്നേറ്റ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആദ്യ പത്ത് പട്ടികജാതി കോളനികളിൽ ഒന്നാണ് ഉദയപുരം കോളനി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ഏഴംഗ കമ്മിറ്റിയെ രൂപീകരിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.
കണ്ണാറ 16-ാം വാർഡിൽ ഒരപ്പൻകെട്ട്, ഉദയപുരം കോളനി നവീകരണം ഉൾപ്പെടെ ആറ് കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്.