ഗൃഹശ്രീ ഭവന പദ്ധതി; സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും നിർവ്വഹിച്ചു
സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തിന്റെ ഭാഗമായി നൂറു ദിന കർമ്മപദ്ധതിയിൽ ഉൽപ്പെടുത്തി ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനായി സർക്കാർ സബ്‌സിഡി അനുവദിച്ച് നൽകുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും നിർവ്വഹിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത ഭവനരഹിതരായവർക്കുവേണ്ടിക്കൂടി ഒരു ഭവന നിർമ്മാണ പദ്ധതിയും സംസ്കാരവും ഉണ്ടാക്കാനുള്ള ലക്ഷ്യത്തിലാണ് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അതിൻ്റെ ഭാഗമായിട്ടുള്ള പദ്ധതികളിൽ ഒന്നാണ് ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതി.
എല്ലാവർക്കും വീട് എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് രണ്ടോ/ മുന്നോ സെൻ്റ് ഭൂമിയെങ്കിലും സ്വന്തമായി കൈവശമുള്ള താഴ്ന്ന വരുമാനവിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം യാഥാർഥ്യമാകുന്നത്.