സര്ക്കാരിന്റെ നാലാം വാര്ഷികത്തോടനുബന്ധിച്ച് സംസ്ഥാന പട്ടയമേള മെയ് 8-ാം തിയ്യതി വൈകീട്ട് 3 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് വെച്ച് സംഘടിപ്പിക്കുന്നു. പട്ടയ വിതരണത്തിന്റെ ചരിത്രത്തില് തന്നെ സുപ്രധാനമായ നേട്ടം കൈവരിക്കുന്ന ഈ ചരിത്ര മൂഹൂര്ത്തത്തിലേക്ക് എല്ലാ പ്രിയപ്പെട്ടവരേയും ക്ഷണിക്കുന്നു. 9 വര്ഷം കൊണ്ട് 4 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി ചരിത്ര നേട്ടം കൈവരിക്കുകയാണ് റവന്യൂ വകുപ്പ്. ഈ സര്ക്കാരിന്റെ നാലാം വാര്ഷീകം ആഘോഷിക്കുമ്പോള് 2 ലക്ഷം പട്ടയം പൂര്ത്തീകരിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ആദ്യമായാണ് ഒരു സര്ക്കാരിന്റെ കാലയളവിനുള്ളില് 2 ലക്ഷത്തിലധികം പട്ടയം നല്കുന്നത്.