ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുക ലഭിക്കുന്നതിനായി ഭൂമിയെ സംബന്ധിച്ച അസ്സൽ ആധാരം, കീഴാധാരങ്ങൾ/ക്രയസർട്ടിഫിക്കറ്റ്/പട്ടയം, നികുതിരശീതി (തന്നാണ്ട്), കൈവശാവകാശ സർട്ടിഫിക്കറ്റ്, കുടിക്കട സർട്ടിഫിക്കറ്റ് (30 വർഷം), നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ്, കെട്ടിടം ഉണ്ടെങ്കിൽ കെട്ടിടനികുതി രശീതി (തന്നാണ്ട്), ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണസർട്ടിഫിക്കറ്റ്/ അനന്തരാവകാശ സർട്ടിഫക്കറ്റ്, ആധാർ കാർഡ് (പകർപ്പ് സഹിതം), ബാങ്ക് പാസ്സ് ബുക്ക് (ഐഎസ്‌സി കോഡ് പകർപ്പ് സഹിതം), ആധാരത്തിൽ പറയുന്ന പേര്, മേൽവിലാസം, സർവെ നമ്പർ എന്നീ രേഖകളിൽ പറയുന്ന വിലാസവും വ്യത്യാസമുണ്ടെങ്കിൽ അത് തെളിയിക്കുന്ന വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം, ഭൂവുടമസ്ഥന് പകരം മറ്റൊരാളാണ് വിചാരണക്ക് വരുന്നതെങ്കിൽ അത് അധികാരപ്പെടുത്തിയ ഉടമസ്ഥന്റെ കത്ത്, ഒസ്യത്ത്/വിൽപത്രം ഹാജരാക്കുന്ന രേഖകളിൽ മരണസർട്ടിഫിക്കറ്റ് ഹാജരാക്കുക, ആധാരം പണയപ്പെടുത്തിയ കേസുകളിൽ ബാങ്കിന്റെ വിവരങ്ങളും, കുടിശ്ശിക വിവരങ്ങളും സഹിതമുള്ള കത്ത്, കാണം അവകാശമുള്ള ആധാരങ്ങളിൽ ജൻമിക്കരം തീർത്ത രശീത്, വെറുമ്പാട്ടം കേസുകളിൽ അടിയാധാരമായി ക്രയസർട്ടിഫിക്കറ്റോ അല്ലെങ്കിൽ 1964 മുതൽ ആധാരങ്ങൾ, ഭൂമി തരം മാറ്റിയ കേസുകളിൽ നടപടിക്രമവും വില്ലേജ് രേഖകളിൽ മാറ്റം വരുത്തിയ രേഖകളും ഹാജരാക്കണം.