(റവന്യൂ വകുപ്പിന്‍റെ സംവേദനാത്മക, സുതാര്യ, പരിഹാര, സഹായ ദൗത്യം)

ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്, ലാൻഡ് ബോർഡ്, കെ.എൽ.ആർ.എം.എം, 14 ജില്ലാ കളക്ടറേറ്റുകൾ, 27 റവന്യൂ ഡിവിഷണൽ ഓഫീസുകൾ, 77 താലൂക്ക് ഓഫീസുകൾ, വിവിധ സ്പെഷ്യൽ ഓഫീസുകൾ, 1664 വില്ലേജ് ഓഫീസുകൾ എന്നിവ ഉൾപ്പെടുന്ന റവന്യൂ വകുപ്പിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും (ഓഫീസുകളെയും) ബന്ധിപ്പിക്കുന്ന ഒരു ശൃംഖല എന്ന നിലയ്ക്ക് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പൊതു ജനത്തിനുണ്ടാകുന്ന വിവിധ പരാതികൾ റവന്യൂ മന്ത്രിക്ക് നിവേദനങ്ങളായി സമർപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ പരാതി പരിഹാര പോർട്ടൽ ആണ് റവന്യൂ – മിത്രം.

റവന്യൂ മിത്രം- പ്രവര്‍ത്തിക്കുന്ന വിധം.

പുതിയതായി ഈ പോർട്ടൽ മുഖേനെ പരാതി അറിയിക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തി, ആദ്യമായി പോർട്ടലിൽ ഒരു ലോഗിൻ നിർമ്മിക്കേണ്ടതാണ്.ലോഗിൻ നിർമ്മിക്കുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും മൊബൈൽ ഫോൺ നമ്പരും നിർബന്ധമാണ്.ഇത്തരത്തിൽ ലോഗിൻ നിർമ്മിക്കുമ്പോൾ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി ഒരു ഒറ്റത്തവണ പാസ് വേഡ് ലഭ്യമാകുകയും അത് വഴി ലോഗ് ഇൻ ചെയ്ത് പാസ് വേഡ് മാറ്റി പരാതി അയക്കാൻ തുടങ്ങാവുന്നതുമാണ്.

ഒരു യൂസറിന് എത്ര പരാതികൾ വേണമെങ്കിലും ഈ പോർട്ടൽ മുഖേനെ അയക്കാവുന്നതാണ്. മറ്റൊരാളുടെ പരാതിയും ഒരു യൂസർ ന് അയക്കാവുന്നതാണ്.എന്നാൽ അത്തരത്തിലുള്ള പരാതിയുടെ പൂർണ്ണ ഉത്തരവാദിത്വം ലോഗ് ഇൻ ചെയ്തിരിക്കുന്ന യൂസർക്ക് മാത്രമായിരിക്കുന്നതാണ്. ഈ പോർട്ടൽ മുഖേനെ അയച്ച പരാതിയുടെ നിലവിലെ സ്ഥിതി, ആയതിന്റെ മറുപടി എന്നിവ അറിയുന്നതിനുള്ള സംവിധാനവും ഈ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിൽ ലഭ്യമായിട്ടുള്ള പരാതികളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് റവന്യൂ മന്ത്രിയ്ക്ക് യഥാസമയം വിശകലനം ചെയ്യാൻ സാധിക്കുന്നതുമാണ്.