സംസ്ഥാനത്തെ ആദ്യ പട്ടയ അസംബ്ലി നെടുമങ്ങാട് മണ്ഡലത്തിലെ വെമ്പായത്ത് നടന്നു
സംസ്ഥാനത്തെ ആദ്യ പട്ടയ അസംബ്ലി നെടുമങ്ങാട് മണ്ഡലത്തിലെ വെമ്പായത്ത് നടന്നു. എല്ലാ നിയോജക മണ്ഡലങ്ങളിലും പട്ടയ അസംബ്ലികൾ സംഘടിപ്പിച്ച് പട്ടയ പ്രശ്നങ്ങൾ മനസിലാക്കുകയും പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. മുഴുവൻ ജനപ്രതിനിധികളുടേയും പങ്കാളിത്തമാണ് നാം ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും ഇതിന് മനുഷ്യ നിർമിതമായ ഏതെങ്കിലും നിയമങ്ങൾ തടസം നിൽക്കുന്നുവെങ്കിൽ അവയിൽ സർക്കാർ മാറ്റം വരുത്തും. ആദ്യ പട്ടയ അസംബ്ലിയും വെമ്പായത്ത് ചേർന്നു. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനും നെടുമങ്ങാട് ആർ.ഡി.ഒ കെ.പി.ജയകുമാർ കൺവീനറും മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികൾ അംഗങ്ങളുമാണ്. ആഗസ്റ്റ് 20നു മുമ്പ് സംസ്ഥാനത്തെ മുഴുവൻ പട്ടയ അസംബ്ലികളും യോഗം ചേരും. വാർഡ് മെമ്പർമാർ മുതൽ നിയമസഭാ സമാജികർ വരെയുളള ജനപ്രതിനിധികളുടെ സഹകരണത്തോടെ അർഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷനെന്ന ദൗത്യം വിജയിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ലാന്റ് റവന്യൂ കമ്മിഷണർ ഡോ. എ. കൗശികൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ പട്ടയങ്ങളും വിതരണം ചെയ്തു.