Constitutional promise for cooperative institutions - Seminar inaugurated

സഹകരണ സ്ഥാപനങ്ങൾക്കുള്ള ഭരണഘടനാ വാഗ്ദാനം- സെമിനാര്‍ ഉദ്ഘാടനം ചെയ്തു

സഹകരണ വകുപ്പ് തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന സഹകരണ എക്സ്പോയില്‍ സഹകരണ സ്ഥാപനങ്ങൾക്കുള്ള ഭരണഘടനാ വാഗ്ദാനം എന്ന വിഷയത്തെ ആസ്പദമാക്കിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഫെഡറൽ ചട്ടക്കൂടിന് കീഴിൽ, സഹകരണ സ്ഥാപനങ്ങൾ സംസ്ഥാന പട്ടികയിലാണ് ഉൾപ്പെടുന്നത്.
സംസ്ഥാനങ്ങൾക്ക് അവയുടെ മേൽ നിയമനിർമ്മാണ അധികാരം നൽകുന്നു. എന്നാൽ, സമീപകാല കേന്ദ്ര ഇടപെടലുകൾ സഹകരണ സ്ഥാപനങ്ങൾക്കുള്ള സ്വയംഭരണത്തിന് ഭീഷണിയാവുകയാണ്.
സഹകരണ ജനാധിപത്യവും വികേന്ദ്രീകരണവും നേരിടുന്ന ഭീഷണിയും ഗൗരവമുള്ളതാണ്. കേരളത്തിലെ സഹകരണ മേഖല വലിയ ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാണ് എന്നുള്ളതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇത്തരം സഹകരണ എക്സ്പോ ആ ജനകീയ അടിത്തറ ശക്തിപ്പെടുത്തുകയാണ്.