വില്ലേജ്തല ജനകീയ സമിതികൾ
1666 വില്ലേജുകളില്‍ നാളെ 3 മണിക്ക് വില്ലേജ് തല ജനകീയ സമിതി യോഗം ചേരും. അതാത് വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങളുടെ വിവര ശേഖരമാണ് മുഖ്യ അജണ്ട. അത്തരത്തിൽ കണ്ടെത്തുന്ന പട്ടയ പ്രശ്നങ്ങൾ സംസ്ഥാനാടിസ്ഥാനത്തിൽ ഒരു ഡാഷ് ബോർഡിൽ ഉൾപ്പെടുത്തി അവ പരിഹരിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിലാണ് വില്ലേജ് തല ജനകീയ സമിതികൾ ചേരുന്നത്.