The revenue department now has a media department

റവന്യൂ ഇൻഫർമേഷൻ ബ്യൂറോ (RIB) യുടെ പ്രവർത്തനം ആരംഭിച്ചു.
വകുപ്പിന്റെ പ്രചാരണവും റവന്യൂ സേവനങ്ങളുടെ സാക്ഷരതാ പരിപാടികളും സംഘടിപ്പിക്കുന്നതിനാണ് റവന്യൂ ഇൻഫർമേഷൻ ബ്യൂറോ രൂപീകരിച്ചിട്ടുള്ളത്. പ്രധാനമായും യൂട്യൂബ് ചാനൽ (www.youtube.com/@ribkeralam) മുഖേനയാണ് പരിപാടികൾ സംഘടിപ്പിക്കുക. എല്ലാ ശനിയാഴ്ചകളിലും വീക്ക്ലി റവന്യൂ വാർത്തകൾ ഈ ചാനലിലൂടെ ലഭ്യമാവും. കൂടാതെ വകുപ്പിന്റെ സേവനങ്ങൾ എന്തൊക്കെയാണ്, അവ ലഭ്യമാകുന്നതിന് എന്തെല്ലാം ചെയ്യണം, പൊതുജനങ്ങൾക്കുള്ള അറിയിപ്പുകൾ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവയെല്ലാം ഈ ചാനലിലൂടെ ലഭിക്കും. റവന്യൂ ജീവനക്കാരുടെപ്രയത്നത്തിലൂടെ ഒന്നേ കാൽ ലക്ഷത്തിലധികം വരിക്കാരുമായാണ് ചാനൽ ലോഞ്ച് ചെയ്തിരിക്കുന്നത്.