സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു.
മനുഷ്യനിർമ്മിതമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേര് പറഞ്ഞ് തങ്ങളുടെ മുമ്പിലെത്തുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങളെ തടയിടാനുള്ള ശ്രമം ഉണ്ടാകരുത്. വിവാദങ്ങളുടെ വ്യവസായത്തിനല്ല, മാനുഷികമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിദരിദ്രരെ കണ്ടെത്തുന്നതു മുതൽ രാജ്യത്തെ ആദ്യ ജല മെട്രോ വരെ അത്ഭുതകരമായിട്ടുള്ള ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. ലോകം അത്ഭുതത്തോടെയും ആദരവോടെയും കൗതുകത്തോടെയും കാണുന്ന സ്ഥലമായി കേരളം മാറി കൊണ്ടിരിക്കുകയാണ്.
സദ്ഭരണത്തിന്റെ ഭാഗമായി സുതാര്യതയും പ്രാപ്തതയും ജനസൗഹൃദാർദപരവുമായ സമീപനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് അദാലത്തിന്റെ പ്രധാന ഉദ്ദേശം. പതിറ്റാണ്ടുകളായി പരിഹാരം ഉണ്ടാകാതെ കിടന്ന ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ അദാലത്തിലൂടെ കഴിഞ്ഞു. ജനങ്ങളും സർക്കാരും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്ന് പൂർണ്ണമായും ജനങ്ങളോടൊപ്പം നിൽക്കുന്ന സർക്കാരായി തുടരുകയാണ് ലക്ഷ്യം.