കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ റവന്യൂ റിക്കവറി നടപടികൾക്ക് മൊറോട്ടോറിയം അനുവദിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. വായ്പ്പകളിലും വിവിധ സർക്കാർ കുടിശ്ശികകളിന്‍മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും കേരള റവന്യൂ റിക്കവറി ആക്റ്റ്, 1968, സെക്ഷന്‍ 83B പ്രകാരം മൊറൊട്ടൊറിയം അനുവദിക്കാന് ആണ് സർക്കാർ തീരുമാനം.
വിലങ്ങാട്,നരിപ്പറ്റ, തൂണേരി, വളയം,ചെക്കിയാട്,തിനൂർ, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകൾക്കാണ് മൊറട്ടോറിയം ബാധകമാവുക.